ആർ ജയകൃഷ്ണൻ ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ
പത്തനംതിട്ടയിലെ മുൻ സബ് ജഡ്ജും , ലീഗൽ അതോറിറ്റി സെക്രട്ടറിയുമായിരുന്ന ജസ്റ്റീസ് ആർ ജയകൃഷ്ണനെ ശബരിമലയിലെ സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു..നിലവിൽ കൊട്ടാരക്കര കൊട്ടാരക്കര എസ് സി /എസ് ടി പ്രത്യകകോടതി ജഡ്ജിയാണ്. 29 ന് ചുമതല ഏൽക്കാനാണ് നിർദേശം. രണ്ട് വർഷത്തേക്കാണ് നിയമനം.. നിലവിലെ കമ്മീഷൻ എം മനോജിന്റെ കാലാവധി 28 ന് അവസാനിക്കും കോട്ടയം വിജിലൻസ് കോടതി ജഡ്ജിയായ എം മനോജ് 2016 ലാണ് സ്പെഷ്യൽ കമ്മീഷണറായി നിയമിതനായത്.ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ,ജസ്റ്റി സ് ഹരി ശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്.
നിലവിലെ കമ്മീഷൻ എം മനോജിന്റെ കാലാവധി 28 ന് അവസാനിക്കും കോട്ടയം വിജിലൻസ് കോടതി ജഡ്ജിയായ എം മനോജ് 2016 ലാണ് സ്പെഷ്യൽ കമ്മീഷണറായി നിയമിതനായത്.
R Jayakrishnan Sabarimala Special Commissioner